District News
രാജപുരം: രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടർ സയൻസിന്റെയും ഇലക്ട്രൽ ലിട്രസി ക്ലബ്ബിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിന്റെയും നേതൃത്വത്തിൽ "ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിൽ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് ' എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു.
കോളജ് മാനേജർ മാർ. ജോസഫ് പണ്ടാരശേരിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ സെമിനാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.ബിജു ജോസഫ്, സെമിനാർ കോഡിനേറ്റർ ഡോ.പി.എ. ബിബിൻ, പിടിഎ വൈസ് പ്രസിഡന്റ് ജെയിൻ. പി. വർഗീസ്, കോളജ് യൂണിയൻ ചെയർമാൻ കെ. ആനന്ദ്, അധ്യാപകരായ ഡോ. ടി. ജിജികുമാരി, ഡോ.എൻ.വി. വിനോദ്, ഡോ. അഖിൽ തോമസ് എന്നിവർ പ്രസംഗിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. ബി.എസ്. ആശാലക്ഷ്മി, ഡോ. ഷീന ഷുക്കൂർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ ഇന്നു സമാപിക്കും.
District News
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ സമാപിച്ചു. സെമിനാറിനോടനുബന്ധിച്ച് പാലക്കാട് കൂനത്തറയിലെ സംഘം തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചു. തുടര്‍ന്നുനടന്ന അക്കാദമിക് സെഷനുകളില്‍ പ്രഫ.എസ്. അച്യുത് ശങ്കര്‍ (മുന്‍ ഡയറക്ടര്‍, സി-ഡിറ്റ്, ബയോഇന്‍ഫര്‍മാറ്റിക്സ്, കേരള സര്‍വകലാശാല) നവീന രാഗതാളപദ്ധതിയിലെ പാരമ്പര്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
തുടര്‍ന്ന് റിസര്‍ച്ച് ഹാളില്‍ ഐഐടി ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അനുരാധ ചൗധരി ഇന്ത്യന്‍ മനഃശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഭാരതീയ മനഃശാസ്ത്ര ചിന്തകള്‍ ആധുനിക അക്കാദമിക് പഠനങ്ങളുമായി സംവദിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ചൂണ്ടിക്കാട്ടി.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തില്‍ ഡോ. അനുരാധ ചൗധരിയും (കോഓര്‍ഡിനേറ്റര്‍, ഇന്ത്യന്‍ നോളജ് സിസ്റ്റംസ് ഡിവിഷന്, എഐസിടിഇ മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍, ജിഒഐ) കേരള സര്‍ക്കാരിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ടാന്‍ജിബിള്‍ ആന്‍ഡ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ സെക്രട്ടറി പി.വി. ലൗലിനും മുഖ്യാതിഥികളായി പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ നടക്കുന്ന ദേശീയ സെമിനാറിനു ഇന്നു തുടക്കം.
ഇന്ത്യയുടെ സമ്പന്നമായ പ്രാദേശിക വിജ്ഞാന പാരമ്പര്യങ്ങളെ ആധുനിക വിദ്യാഭ്യാസത്തിലെ ശാസ്ത്ര സാംസ്കാരിക പശ്ചാത്തലങ്ങളില്‍ പുനര്‍വായന ചെയ്യുകയാണ് സെമിനാറിന്റെ ലക്ഷ്യം. പരമ്പരാഗത ജ്ഞാനവും ആധുനിക വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനായി വിവിധ സമീപനങ്ങളിലൂടെയുള്ള ചര്‍ച്ചകളും സംവാദങ്ങളും സെമിനാറില്‍ നടക്കും.
ഇന്നു രാവിലെ 10 ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന് സെക്രട്ടറി പ്രഫ. മനീഷ്. ആര്. ജോഷി ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ വിവിധ സെഷനുകളില്‍ ആയുര്‍വേദത്തിലെ അഷ്ടവൈദ്യ പാരമ്പര്യം, ഇന്ത്യന്‍ പൈതൃകത്തിന്റെ ഡിജിറ്റല്‍ സംരക്ഷണം, കേരളത്തിലെ ജനകീയ ഔഷധരീതികള്‍, ഗ്രഹനില കളെ അടിസ്ഥാനമാക്കിയ കാലാവസ്ഥ പ്രവചനം, സംസ്കൃത ഗ്രന്ഥങ്ങളിലെ ശാസ്ത്രീയ വിജ്ഞാനം, കേരളത്തിന്റെ പരമ്പരാഗത ലോഹവിദ്യ, മധ്യകാല കേരളത്തിലെ വ്യാപാരവും വാണിജ്യവും, വേദങ്ങ ളിലെ ശാസ്ത്ര ദര്‍ശനം, പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശീയ വിജ്ഞാനത്തിന്റെ പങ്ക്, ജനകീയ കഥകളിലെ മറഞ്ഞുകിടക്കുന്ന ശാസ്ത്ര തത്വങ്ങള്‍, ഇന്ത്യന്‍ ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും, ആര്ക്കിയോമെറ്റലര്ജി, ഇന്ത്യന്‍ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പ്രബന്ധങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിക്കും.
ഏഴിന് കേരളത്തിലെ പരമ്പരാഗത നിഴല്‍ നാടകകലയായ തോല്‍പ്പാവക്കൂത്ത് വിപിന്‍ വിശ്വനാഥ പുലവരും സംഘവും അവതരിപ്പിക്കും. ഡോ. ഇ.ടി. യദു നാരായണന് മൂസ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍,വൈദ്യരത്നം ഗ്രൂപ്പ്), പ്രഫ. ദീപക്. ജെ. മാത്യു( ഐഐടി, ഹൈദരാബാദ്), ഡോ. മായ. എസ്. നായര്‍ (അസി. പ്രഫസര്‍, ശ്രീകൃഷ്ണ കോളജ്, ഗുരുവായൂര്‍), ഡോ. ടി. ഉണ്ണികൃഷ്ണന് (അസി. പ്രഫസർ, സി. അച്യുതമേനോന് ഗവ. കോളജ്, തൃശൂര്‍) ഡോ. സന്ദീപ് ദാസ് (ബയോളജിസ്റ്റ് ഫെല്ലോ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍), ഡോ. ആര്.എസ്. സൂരജ് ( അസി. പ്രഫസര്‍, ശ്രീകൃഷ്ണ കോളജ്, ഗുരുവായൂര്‍) തുടങ്ങിയവർ വിവിധവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സെമിനാര്‍ കോ-ഒാര്‍ഡിനേറ്റര്‍ ഡോ. വി. എസ്. സുജിത, ജോയിന്റ് കോ-ഒാര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ പ്രഫ.ലിറ്റി ചാക്കോ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.